നരസിംഹം

നരസിംഹത്തിന്റെ ഉഗ്രരൂപമാണ് ഈ പാനലിൽ ചിത്രീകരിച്ചിരിക്കുന്നത്. ഹിരണ്യകശിപുവിന്റെ കുടൽ പിളർക്കുന്നതായി നരസിംഹത്തെ കാണാം. പ്രഹ്ലാദൻ അദ്ദേഹത്തിന്റെ ഇടതുവശത്ത് അഞ്ജലീമുദ്രയിൽ കൈ കൂപ്പി നിൽക്കുന്നു. അദ്ദേഹത്തിന്റെ വലതുവശത്ത് അഞ്ജലീമുദ്രയിൽ കൈ കൂപ്പിയ ഒരു സ്ത്രീയുമുണ്ട്. അവർ പ്രഹ്ലാദന്റെ അമ്മയായിരിക്കാം.
