ഹിരണ്യകശിപു വധം

പ്രഹ്ലാദൻ നോക്കിനിൽക്കെ നരസിംഹം ഹിരണ്യകശിപുവിനെ വധിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. വിഷ്ണുവിന്റെ പകുതി മനുഷ്യനും പകുതി സിംഹവുമായ അവതാരമായ നരസിംഹത്തിന്റെ രൂപമാണ് പാനലിൽ പ്രധാനമായും കാണുന്നത്. വലതുവശത്ത് പച്ച നിറമുള്ള പ്രഹ്ലാദൻ അഞ്ജലി മുദ്രയിൽ കൈകൾ കൂപ്പി നിൽക്കുന്നു. നരസിംഹം ഹിരണ്യകശിപുവിനെ തന്റെ മടിയിൽ വച്ച് നഖങ്ങൾ കൊണ്ട് കീറിമുറിക്കുന്നു. പശ്ചാത്തലത്തിൽ വീരാളിപ്പട്ട് അലങ്കാരരീതികൾ കാണാം.



