സ്വർഗ്ഗീയ ജീവികൾ

Deity: സ്വർഗ്ഗീയ ദേവതകൾLocation: കടവിൽ തൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: ഭാവാലങ്കാരം
ഈ പാനലിൽ രണ്ട് രൂപങ്ങളുണ്ട്. പാനലിന്റെ വലതുവശത്ത് ഒരു സ്ത്രീരൂപം ഇരിക്കുന്നു, പാനലിന്റെ ഇടതുവശത്ത് ഒരു പുരുഷരൂപം ദൃശ്യമാണ്. സ്ത്രീരൂപം സുന്ദരിയാണ്. അവൾ പച്ചനിറമുള്ളവളും ധാരാളം ആഭരണങ്ങൾ ധരിച്ചവളും കൈയിൽ തംബുരു പിടിച്ച് വായിക്കുന്നവളുമാണ്. രണ്ട് കൈകൾ കൊണ്ടും ഇളത്താളം അഥവാ കൈത്താളം വായിക്കുന്ന ഒരു പുരുഷരൂപവുമുണ്ട്. ഇരുവരും സംഗീതം ആസ്വദിക്കുന്നതായി തോന്നുന്നു.
