ശങ്കരനാരായണൻ

Deity: വിഷ്ണുDeity: ശിവൻLocation: തലോർ മഹാദേവ ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലംകൃതമായ കമാനംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: പുഷ്പാലംകൃതമായ രൂപകല്പനVisual Feature: ഭാവാലങ്കാരംVisual Feature: സീമാലങ്കാരം
ശങ്കരൻ (ശിവൻ) നാരായണൻ (വിഷ്ണു) എന്നിവരുടെ സംയോജിത രൂപം. ഇടതുവശത്ത് ജടാമുടിയും കടുവാത്തോൽ വസ്ത്രവും രുദ്രാക്ഷവും ധരിച്ച്, സർപ്പം കർണ്ണാഭരണമായി അണിഞ്ഞ്, ഒരു കൈയിൽ ത്രിശൂലം പിടിച്ച വെളുത്ത നിറമുള്ള ശിവനെ കാണാം. മറ്റേ കൈയിൽ അരി നിറച്ച ഒരു പാത്രം പിടിച്ചിരിക്കുന്നു. വലതുവശത്ത് മഞ്ഞ വസ്ത്രം ധരിച്ച്, സുദർശന ചക്രം പിടിച്ച നീല നിറമുള്ള വിഷ്ണുവിനെ കാണാം. മറ്റേ കൈയിൽ ശംഖ് പിടിച്ചിരിക്കുന്നു. ഇരുവരെയും ചുറ്റിനിന്ന് അഞ്ജലി മുദ്രയിൽ കൈകൾ കൂപ്പിയ മുനിമാരും ദേവന്മാരും കാണപ്പെടുന്നു. പാനലിന്റെ താഴെ പുഷ്പാലങ്കാരങ്ങളും ഉണ്ട്.


